Share this Article
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; രാത്രി പരിശോധനയിൽ മോഷ്ടാവ് പിടിയിൽ
വെബ് ടീം
posted on 19-07-2024
1 min read
KSRTC BUS  STOLEN FROM DEPO

പുനലൂർ: കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം പുനലൂർ ഡിപ്പോയ്‌ക്ക് സമീപം വഴിയരികിൽ നിർത്തി‌യിട്ടിരുന്ന ബസ് മോഷ്ടിക്കാൻ ശ്രമിച്ച തെന്മല സ്വ​ദേശി ബിനീഷാണ് പൊലീസിന്റെ പിടിയിലായത്.

ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ കുടുങ്ങിയത്. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്.

ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസുകളും റോഡിലാണ് നിർത്താറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories