Share this Article
ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞുവീണ് അപകടം
വെബ് ടീം
posted on 12-10-2024
1 min read
OACHIRA

കൊല്ലം: ഓച്ചിറയില്‍ കെട്ടുകാള മറിഞ്ഞുവീണ് അപകടം. 72 അടി ഉയരമുള്ള കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച കെട്ടുകാള ക്രെയിന്‍ ഉപയോഗിച്ച് വലിക്കുന്നതിനിടെ മറിയുകയായിരുന്നു. സമീപത്തുനിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വന്‍ അപകടം ഒഴിവായി.

28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ പരബ്രഹ്മക്ഷേത്രത്തിലെ കെട്ടുത്സവത്തിന് പടനിലത്തെത്തുന്ന കെട്ടുകാളകളില്‍ ഏറ്റവും വലിയവന്‍ എന്ന ഖ്യാതിയാണ് കാലഭൈരവന് സ്വന്തമായുള്ളത്. ഏറ്റവും വലിയ കെട്ടുകാളയ്ക്കുള്ള യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ 2023-ലെ അവാര്‍ഡ് കാലഭൈരവനാണ് ലഭിച്ചത്. 

പരമശിവന്റെ ഒരു പ്രചണ്ഡരൂപമാണ് കാലഭൈരവന്‍. വിനാശകാരിയായ അല്ലെങ്കില്‍ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവന്‍ എന്നാണ് വിശ്വാസം. ശരീരത്തില്‍ സര്‍പ്പങ്ങളും കപാലമാലയും ആഭരണമായി അണിഞ്ഞിരിക്കുന്ന കാലഭൈരവന്റെ വാഹനം നായയാണെന്നാണ് സങ്കല്പം. പരബ്രഹ്മസ്വരൂപനായ മഹാദേവന്റെ ഉഗ്രരൂപങ്ങളായ എട്ടു ഭൈരവന്മാരില്‍ ഒന്നാണ് കാലഭൈരവന്‍. കാലഭൈരവന്റെ ശിരസ്സ് വീരപാണ്ഡവശൈലിയില്‍ ഏഴിലംപാലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ശില്‍പ്പി പ്രിജിത്ത് ശിവപ്രസാദാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories