മലപ്പുറം ജില്ലയില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ ഇടുക്കിയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് ആരോഗ്യ വിഭാഗം.
കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്റ് എന്നിവക്ക് സമീപം പ്രത്യേക ക്യാമ്പുകള്‍ തുറന്നു. കേരളത്തില്‍ നിന്ന് എത്തുന്ന ആളുകളെ പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്.
തമിഴ്-കേരള അതിർത്തിയായ തേനി ജില്ലയിലെ കമ്പം മേട്ട്, കുമുളി, ബോഡി മെട്ട് ചക്കപോസ്റ്റുകൾക്ക് സമീപമാണ് പരിശോധന ക്യാമ്പുകൾ തുറന്നിട്ടുള്ളത്.
തമിഴ്‌നാട്ടിൽ നിപ വൈറസ് പടരുന്നത് തടയാൻ സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെ മെഡിക്കൽ സംഘം കേരളത്തിൽ നിന്ന് വരുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. പ്രധാനമായും പനി പരിശോധനയാണ് നടത്തുന്നത്.
ഇതിനോടൊപ്പം ശരീരവേദന,ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് രേഖപ്പെടുത്തുന്നുണ്ട്.പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്തുന്ന വരെ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യും