Share this Article
Union Budget
പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; 4 പേരെ കോണ്‍ഗ്രസ് പുറത്താക്കി
വെബ് ടീം
posted on 22-06-2024
1 min read
action-against-those-who-participated-in-the-marriage-of-periya-murder-case-accused-son

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി. ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെ നാലുപേരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. കെ.പി.സി.സി അന്വേഷണ കമ്മിഷന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് തീരുമാനം. രാജന്‍ പെരിയ, പ്രമോദ്, രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. 

കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories