കൊച്ചി: ബസ് കണ്ടക്ടറെ ഓടുന്ന ബസിൽ കൊലപ്പെടുത്തി. കളമശേരിയിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ പ്രതി ബസിൽ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. മെഡിക്കൽ കോളേജിൽ നിന്ന് ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് അസ്ത്ര.