Share this Article
Flipkart ads
ഫസീലയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ലോഡ്ജില്‍ നിന്നും സനൂഫ് എങ്ങോട്ടു പോയി? ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
വെബ് ടീം
posted on 27-11-2024
16 min read
FASEELA

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരമുള്ളത്. ഫസീലയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.ഒപ്പം ഉണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം  ആരംഭിച്ചു.യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.


24–ാം തിയതിയാണ് തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫും ഫസിലയും ലോഡ്ജില്‍ മുറിയെടുത്തത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.തുടര്‍ന്ന് മുറിയെടുക്കുന്ന സമയത്ത് സനൂഫ് നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അങ്ങനെ ഒരു നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ യാത്ര ചെയ്ത കാര്‍ പാലക്കാട് ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്.

യുവതിയെ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories