Share this Article
എരുമപ്പെട്ടി വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ 2 മരണം
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു

തൃശൂർ എരുമപ്പെട്ടി വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.സ്കൂട്ടർ യാത്രക്കാരായ മരത്തംകോട് സ്വദേശി 50 വയസ്സുള്ള  ആനന്ദൻ ,  സഹോദരന്റെ   മകൻ 21 വയസ്സുള്ള  പ്രവീൺ  എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10.10 ഓടെ  വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപമാണ്  അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രവീണിൻ്റെ സഹോദരൻ പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടാമത്തെ  ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി സ്വദേശി യഹിയ  ക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ  പരിക്കേറ്റു. 

എരുമപ്പെട്ടി ഭാഗത്ത് നിന്നുംവരികയായിരുന്ന ആനന്ദനും പ്രവീണും പ്രണവും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കുന്നംകുളത്തു നിന്നും വരികയായിരുന്ന യഹിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

അപകടം നടന്ന ഉടൻ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും അൽപ്പ സമയത്തിനകം  ആനന്ദൻ മരിച്ചു. പ്രവീണിനെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.മറ്റുള്ളവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും വെള്ളറക്കാട് യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും, പന്നിത്തടം അൽ അമീൻ ആശുപത്രി ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും  ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മരിച്ച പ്രവീൺ വിദേശത്താണ് ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ദിവസമാണ് അവധിയിൽ നാട്ടിലെത്തിയത്.എരുമപ്പെട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories