രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 പേടകത്തിന്റെ സ്വര്‍ണമാതൃക തീര്‍ത്തിരിക്കുകയാണ് നെയ്യാറ്റിന്‍കര സ്വദേശിയും ജ്വല്ലറി ഉടമയുമായ ഡോ. ശബരിനാഥ് രാധാകൃഷ്ണന്‍. ഇന്ത്യന്‍ രാഷ്ട്രപതിക്ക് സമ്മാനിക്കാനാണ് സ്വര്‍ണ ചന്ദ്രയാന്‍ നിര്‍മ്മിച്ചത്.
ഒരു മാസം സമയം എടുത്താണ് സ്വര്‍ണ ചാന്ദ്രയാന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിന് മുമ്പും സ്വര്‍ണ്ണം ഉപയോഗിച്ച് നാനോരൂപത്തിലുള്ള വസ്തുക്കള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സ്വണ്ണത്തില്‍ പണിത ചന്ദ്രയാന്‍ 1, ചന്ദ്രയാന്‍ 2 പേടകം, വലംപിരി ശംഖ്, എന്നിവ ഇതിന് മുമ്പ് നിര്‍മ്മിച്ച രൂപങ്ങളാണ്.
അര ഗ്രാം സ്വര്‍ണ്ണത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ നിലവിളക്കും ഓടകുഴലും പണിത് മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്തിന് ഉപഹാരമായി നല്‍കിയിട്ടുണ്ട്. ശബരിനാഥ് പുതുതായ് നിര്‍മ്മിച്ച ചന്ദ്രയാന്‍ പേടകം 3 രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉപഹാരമായ്‌നല്‍കാനാണ് തീരുമാനം.
കേരളത്തില്‍ എത്തുന്ന സമയത്ത് അനുവാദം ചോദിച്ച് നല്‍കാന്‍ ആണ് താന്‍ കാത്തിരിക്കുന്നത് എന്നും ശബരിനാഥ് രാധാകൃഷ്ണന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ സ്വര്‍ണ്ണ പേടകം കാണാന്‍ നിരവധി പേരാണ് എത്തുന്നതും. ഇത്തരത്തില്‍ നാനോ സ്വര്‍ണ്ണ രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി വരുന്ന ഇദ്ദേഹം നെയ്യാറ്റിന്‍കരയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.
നിരവധി നിര്‍ദ്ധനരായ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍ക്കുകയും അശരണരോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കി വരുന്നു.