Share this Article
കുന്നംകുളത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു
 the hotel which was operating illegally

തൃശ്ശൂര്‍ കുന്നംകുളത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. യേശുദാസ് റോഡില്‍ പ്രവര്‍ത്തിച്ച കഫെ അങ്ങാടി എന്ന ഹോട്ടലിനെതിരെയാണ് നടപടി. 

ഓഗസ്റ്റ് 16 മുതല്‍ മുനിസിപ്പാലിറ്റി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നഗരസഭ ആരോഗ്യവിഭാഗവും കുന്നംകുളം പോലീസും ചേര്‍ന്ന് ഹോട്ടലിന് മുന്‍പില്‍  നോട്ടീസ് പതിക്കുകയും ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തത്.

അധികൃതമായി ഹോട്ടലിലേക്ക് പ്രവേശിക്കുകയോ ഹോട്ടലിന്റെ പൂട്ട് തകര്‍ക്കുകയോ ചെയ്യരുതെന്ന് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പിഎ വിനോദ്, കെ രഞ്ജിത്ത്, എസ് രശ്മി, കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ബിജു,സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories