Share this Article
എറണാകുളം സ്മാര്‍ട് സിറ്റിയില്‍ അപകടം; ഒരു മരണം
Accident in Ernakulam Smart City
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അഞ്ചുപേര്‍ ചികിത്സയില്‍.

കൊച്ചി ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന കൊട്ടിടത്തിന്റെ പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നാണ് അപകടം. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം മരിച്ചു. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബബന്‍ സിങ്, രാജന്‍ മുന്ന എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories