Share this Article
Union Budget
ഷാഫിയുടെ കാറിലാണ് കയറിയത്; വഴിയിൽ വെച്ച് വാഹനം മാറിക്കയറി, ട്രോളികളുമായാണ് കോഴിക്കോട് പോയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വെബ് ടീം
posted on 07-11-2024
1 min read
RAHUL MANKOOTTTIL

പാലക്കാട്: ഹോട്ടൽ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഐഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ മാങ്കൂട്ടത്തിൽ താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തൻ്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. 

എന്നാൽ തൻ്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാറിൽ കോഴിക്കോടേക്ക് പോയി. തൻ്റെ കാറിൽ നിന്ന് ട്രോളികൾ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്‌മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories