Share this Article
മംഗളൂരുവില്‍ 21കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 2 പേര്‍ പിടിയില്‍
2 persons arrested in case of kidnapping and torture of 21-year-old woman


മംഗളൂരുവിലെ കാർക്കളയിൽ 21 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കാർക്കള സ്വദേശികളായ അൽത്താഫ്, സവേര റിച്ചാർഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യത്തിൽ മയക്കുമരുന്ന്  കലർത്തിയാണ് പീഡിപ്പിച്ചതെന്ന് ഉഡുപ്പി പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

മംഗളൂരുവിന് സമീപം കാർക്കള  ,കുക്കന്തൂരിലാണ് നാടിനെ നടുക്കിയ സംഭവം.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെകാർക്കള , ജോഡ് രസ്ത്തേ സ്വദേശിയായി അൽത്താഫും സുഹൃത്തും കാറിൽ തട്ടിക്കൊണ്ടുപോയി മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡനത്തിനിരയാക്കിയത്.

കാർക്കളയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം. മൂന്നുമാസം മുൻപാണ് ഇൻസ്റ്റാഗ്രാമിലൂടെ അൽത്താഫ് യുവതിയെ പരിചയപ്പെടുന്നത്. ഇയാളുടെ സുഹൃത്ത്

സവേര റിച്ചാർഡാണ് മദ്യം എത്തിച്ചത്. പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സമീപത്തെ സർക്കാർ ആശുപത്രിയിൻ പ്രവേശിപ്പിക്കുകയായിരുന്നു.നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതികൾ പിടിയിലായത്.

ഗുരുതരാവസ്ഥയിലായ യുവതിയെ  മണിപ്പാലിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനിടയിൽ ഇത്തരത്തിൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച്  പീഡനത്തിനിരയാക്കുന്ന സംഘങ്ങൾ സജീവമാണെന്നും ഇവരെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ ഉണ്ടായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories