Share this Article
image
പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി; ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം
Pathanamthitta bird flu; Review meeting led by collector today

പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ഇന്ന് കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗം കള്ളിംഗ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കും.

കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നുതുടർന്ന് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയക്കുകയും ചെയ്തു .ഈ പരിശോധനയിലാണ്  പക്ഷിപ്പനി സ്ഥിരീകരിച്ചത് .ഇന്ന് കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും .ജനപ്രതിനിധികളടക്കുള്ളവരിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച് കള്ളിoഗ് അടക്കം തുടർനടപടി സ്വീകരിക്കും.

നിരണം ഗ്രാമപഞ്ചായത്ത് 6-ാവാർഡിലാണ് ഡക്ക് ഫാം അയ്യായിരത്തോളം താറാവുകൾ ഇവിടെയുണ്ട് .ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള വീടുകളിലെയുംകോഴി താറാവ് കർഷകരുടെ പേര് വിവരങ്ങൾ ഇതിനോടകം പഞ്ചായത്ത് ശേഖരിച്ചിട്ടുണ്ട്.

വാർഡ് മെമ്പർ ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് ഭോപ്പാലിൽ സാമ്പിൾ ശേഖരിച്ച് ടെസ്റ്റിന് അയച്ചപ്പോൾതന്നെ വാർഡ് തല സമിതി വിളിച്ചുകൂട്ടി മുൻകരുതൽ  തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories