ഹൈറേഞ്ച് മേഖലയില്‍ മക്കോട്ട ദേവ കൃഷി വര്‍ധിക്കുന്നു.ഇന്തോനേഷ്യയിലും മലേഷ്യയിലുമൊക്കെ ധാരാളമായി കാണുന്ന ഈ പഴത്തിന് ഔഷധഗുണമുണ്ടെന്ന അടക്കം പറച്ചിലാണ് ആളുകളെ ആകര്‍ഷിക്കുന്നത്.മക്കോട്ട ദേവയുടെ തൈകള്‍ അന്വേഷിച്ച് ആളുകള്‍ എത്തുന്നുണ്ടെന്ന് നഴ്‌സറി നടത്തിപ്പുകാര്‍ പറയുന്നു.
മാനവരാശിയുടെ രക്ഷക്കായി സ്വര്‍ഗ്ഗത്തില്‍ നിന്നും കൊണ്ടുവന്നത് എന്ന നിലയിലാണ് മക്കോട്ട ദേവ പഴം അറിയപ്പെടുന്നത്. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ് ഈ പഴം ധാരളമായി വളരുന്നത്.എന്നാലിപ്പോള്‍ ഹൈറേഞ്ചിലും മക്കോട്ട ദേവ കൃഷിയിറക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഹൈറേഞ്ചിലെ കാലാവസ്ഥ മക്കോട്ട ദേവ വളരുന്നതിനും പുഷ്പിക്കുന്നതിനും കായ് ഫലം നല്‍കുന്നതിനുമെല്ലാം അനുയോജ്യമാണ്.പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനാകുന്ന ഔഷധഗുണം മക്കോട്ട ദേവക്കുണ്ടെന്ന് ആളുകൾ പറയുന്നു. മക്കോട്ട ദേവയുടെ തൈകള്‍ അന്വേഷിച്ച് ആളുകള്‍ എത്തുന്നുണ്ടെന്ന് നഴ്‌സറി നടത്തിപ്പുകാര്‍ പറയുന്നു.
പഴുത്ത് പാകപ്പെടുന്ന മക്കോട്ട ദേവയുടെ ഉള്ളിലെ കുരു ഭക്ഷ്യയോഗ്യമല്ല.ബാക്കിയുള്ളവ ചെത്തി അരിഞ്ഞ് ഉണങ്ങി സൂക്ഷിക്കും.ഡ്രഗ് ലോഡെന്ന മറ്റൊരു പേരും മക്കോട്ട ദേവക്കുണ്ട്.ഉണങ്ങി സൂക്ഷിക്കുന്ന മക്കോട്ട ദേവപഴത്തിന് മോശമല്ലാത്ത വില ഓണ്‍ലൈന്‍ വിപണിയിലുണ്ട്.