Share this Article
വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിക്ക് പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പേരക്കുട്ടിയും
വെബ് ടീം
posted on 03-08-2024
1 min read
grandson-follows-the-chief-minister-as-support-for-wayanad

വയനാടിനെ നെഞ്ചോട് ചേർത്ത് മുഖ്യമന്ത്രിയും കുടുംബവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനു പിന്നാലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവുമായി പിണറായി വിജയൻ്റെ പേരക്കുട്ടി ഇഷാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,530 രൂപയാണ് നൽകിയത്.

നേരത്തെ പിണറായി വിജയൻ ഒരു മാസത്തെ ശമ്പളത്തുകയായ ഒരു ലക്ഷം രൂപയും, ഭാര്യ ടി. കമല 33,000 രൂപയും കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പേരക്കുട്ടിയും സംഭാവന നൽകിയത്.

അതേ സമയം വിവിധയിടങ്ങളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. ഡൊണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവി എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. 

പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories