Share this Article
എറണാകുളം ഒബ്റോൺ മാളിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചു
A cake mixing ceremony

കൃസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി എറണാകുളം ഒബ്റോൺ മാളിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചു. ഒബ്റോൺ മാളിന്റെ സഹോദര സ്ഥാപനമായ ഫ്ലോറ ഹോസ്പിറ്റാലിറ്റി ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യമത്തിലാണ് പരിപാടി നടന്നത്.

കൃസ്തുമസിനെയും പുതുവത്സരത്തിനെയും വരവേൽക്കുന്നതിന്റെ ഭാഗമായാണ് കേക്ക് മിക്സിംഗ് സെറിമണി നടന്നത്. ഒബ്റോൺ ചെയർമാൻ മുഹമ്മദ് എം.എ പരിപാടി ഉദ്ഘാടനം ചെയ്തു. ആൽക്കഹോൾ ഉപയോഗിക്കാതെ നിർമ്മിക്കുന്ന കേക്ക് മിക്സിംഗ് വേറിട്ട രുചി വൈവിധ്യം സമ്മാനിക്കുന്നതാണെന്നും 45 ദിവസത്തെ ഫെർമെന്റേഷന് ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുകയെന്ന് ഫ്ലോറ ഹോസ്പിറ്റാലിറ്റി വൈസ് പ്രസിഡണ്ട് ബാബുരാജ് ഇ.ഡി. പറഞ്ഞു

മാളിലെത്തിയ കസ്റ്റമേഴ്സിനും കേക്ക് മിക്സിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞത് വ്യത്യസ്ഥ അനുഭവമായി മാറി. ഒബ്റോൺ സെൻട്രൽ മാനേജർ മോനു നായരും ചടങ്ങിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories