Share this Article
ക്ഷേത്ര ദർശനത്തിനു പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 17-08-2024
1 min read
HOUSEWIFE DIES

ആലപ്പുഴ:ചിങ്ങം ഒന്ന് പ്രമാണിച്ച് ക്ഷേത്ര ദർശനത്തിനു പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ലത ( 62 ) ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം.

അയൽവാസികളായ നാലു സ്ത്രീകളുമായാണ് ലത ക്ഷേത്രത്തിലേക്ക് പോയത്. ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories