തൃശൂർ വടക്കാഞ്ചേരി അകമല പ്രദേശത്ത് കാട്ടാനകളാണ് കൃഷി നശിപ്പിക്കുന്നതെങ്കിൽ ..സമീപപ്രദേശമായ ചാലി പാടത്ത് കൃഷി നശിപ്പിക്കുന്നത് കാട്ടുപന്നി കൂട്ടമാണ്.. വടക്കാഞ്ചേരി കൃഷിഭവന് കീഴിൽ വന്യജീവി ശല്യത്താൽ കൃഷി ചെയ്ത് ഉപജീവനം നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്..
വടക്കാഞ്ചേരി കൃഷിഭവന് കീഴിൽ 230 ഹെറ്ററോളം സ്ഥലത്താണ് ആകെ നെൽകൃഷി ചെയ്യുന്നത്. അകമല മലയോര മേഖലയിലെ നെൽകൃഷി വാഴക്കൊമ്പനും കുട്ടിക്കൊമ്പനും ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം ചവിട്ടി അരച്ചും , വലിച്ച് തിന്നും നശിപ്പിക്കുബോൾ, ചാലിപ്പാടം അഞ്ചാം ചാലിലെ നെൽകൃഷി കുത്തി മുറിച്ച് നശിപ്പിക്കുന്നത് കാട്ടുപന്നി കൂട്ടമാണ്.
പാട്ടത്തിനെടുത്ത വയലിൽ 25 ഏക്കറോളം നെൽകൃഷി ചെയ്യുന്ന കർഷകൻ നാസർ മങ്കരയുടെ 80 ദിവസം കൊണ്ട് മൂപ്പെത്തുന്ന പുതിയയിനം നെല്ലിൻ്റെ പരീക്ഷണക കൃഷിയാണ് കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം കുത്തി മറിച്ചിട്ടത്.
കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യജീവികൾ നാളുകളായി പ്രദേശത്ത് കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങൾ കൃഷി നാശം വരുത്തിയാൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും പലപ്പോഴു യാതൊരു സഹായങ്ങളും ഉണ്ടാകാറില്ലെന്നും കർഷകർ പറയുന്നു.