Share this Article
image
നായകളേക്കാൾ ഡീസൻ്റാണ് കുറുക്കന്മാർ; കൂട്ടിൽ ഇട്ട കോഴികളെ കടിച്ചുകൊന്നു
വെബ് ടീം
posted on 23-06-2023
1 min read
Thrissur News; Latest Perinjanam News

തൃശ്ശൂര്‍  പെരിഞ്ഞനത്ത് തെരുവ് നായ്ക്കൾ കൂട്ടിൽ വളർത്തിയിരുന്ന കോഴികളെ കടിച്ചു കൊന്നു. പെരിഞ്ഞനം ചക്കരപ്പാടത്ത് ആറോളി വീട്ടിൽ നാസർ വളർത്തിയിരുന്ന 15 ഓളം മുട്ടക്കോഴികളെയാണ് കടിച്ചു കൊന്നത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് ഇരുമ്പ് നെറ്റ് കൊണ്ടുണ്ടാക്കിയ കൂട്ടിൽ വളർത്തിയിരുന്ന കോഴികളെയാണ് ആക്രമിച്ച് കൊന്നത്. കൂട് പൊളിച്ച് അകത്ത് കടന്ന നായ്ക്കൾ കൂട്ടിലുണ്ടായിരുന്ന 35 കോഴികളിൽ 15 എണ്ണത്തിനെ കടിച്ചു കൊന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി വന്ന് നായ്ക്കളെ ഓടിച്ചു വിടുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് വീട്ടുകാർ പറഞ്ഞു. 

കഴിഞ്ഞ വർഷം തൊട്ടടുത്ത വീട്ടിൽ വളർത്തിയിരുന്ന കോഴിക്കളയും നായ്ക്കൾ ആക്രമിച്ച് കൊന്നിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories