Share this Article
Union Budget
കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
Pedestrian Killed in Accident Involving Kochi Traffic ACP

എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എളന്തിക്കര സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്.

ഈ മാസം രണ്ടിനാണ് എസിപി എ.എ അഷ്‌റഫ് ഓടിച്ചിരുന്ന ഔദ്യോഗിക വാഹനം ഫ്രാന്‍സിസിനെ ഇടിച്ചത് .പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വച്ചായിരുന്നു അപകടം.

ശേഷം വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തുകയും എസിപിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories