അടിമുടി വിമർശനങ്ങളുയർന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൽ ജില്ലാ - സംസ്ഥാന നേതൃത്വത്തിനും മേയർ ആര്യ രാജേന്ദ്രനും മുഖ്യമന്ത്രിക്കുമെതിരെ വലിയ വിമർശനമുയർന്നിരുന്നു.
പൊതുചർച്ച പൂർത്തിയായ സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ഇന്ന് സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സംസാരിക്കും. വിമർശനങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി ശ്രദ്ധേയമാകും