തൃശൂർ ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപത്താണ് വീട്. കാട്ടികുളം അജയൻ്റെ ഭാര്യ മിനി , മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. മിനിയെ വീടിനുള്ളിലും മകനെ വീടിൻ്റെ മുകളിലുമാണ് മരിച്ച നിലയിൽ കണ്ടത്. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് നിഗമനം. ഒല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.