Share this Article
വീണ്ടും ഗുണ്ടാക്കൊലപാതകം; തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി
A young man was killed in Thiruvananthapuram

തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞു.

ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇ‌നാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.  ക്രിമിനൽ കേസ് പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി.

ഇന്നലെ രാത്രി ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കത്തിന് ശേഷം പിരിഞ്ഞു പോയ ഇവർ 12 മണിയോടെ തിരിച്ചെത്തി ഷിബിലിയെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.ശരീരത്തിൽ ആയുധം കൊണ്ടുള്ള മുറിവില്ലെന്നും, ചവിട്ടിയോ അടിച്ചോ കൊന്നതാകാമെന്നുമാണ് പൊലീസ് നിഗമനം.. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories