മൂന്നാർ സഹകരണ ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സി പി എം ജില്ലാ നേതൃത്വം ,നക്ഷത്ര ഹോട്ടൽ മുൻപ് കമ്പനിയായി പ്രവർത്തിച്ചത് അന്നത്തെ നിയമ സാഹചര്യങ്ങൾ മൂലം. സ്വകാര്യ വായ്പകൾ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും അടിസ്ഥാന രഹിതമെന്ന് പാർട്ടി .
മൂന്നാർ സർവീസ് സഹകരണ ബാങ്കിനെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ബാങ്കിൻറെ പ്രവർത്തകരും സിപിഎം നേതാക്കൾ ആയതിനാൽ സിപിഎം നേതാക്കൾക്കെതിരെയുള്ള സ്ഥിരമായ അപവാദ പ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം വാർത്തകളെ കാണാനാവുമെന്നും സിവി വർഗീസ് പറഞ്ഞു.
സിപിഎം പ്രവർത്തകരായതുകൊണ്ട് ബാങ്കിൽ നിന്നും വായ്പ എടുക്കുന്നത് തെറ്റായി കാണാനാവില്ല. പരിധി വിടുന്നുണ്ടെങ്കിൽ പാർട്ടി ഇടപെടുമെന്നും അതുമാത്രമാണ് മൂന്നാറിൽ ഉണ്ടായിട്ടുള്ളത് എന്നും സി.വി. വർഗീസ് പറഞ്ഞു.
ലാഭകരമായി പോകുന്ന ഹോട്ടലിന്റെ പ്രവർത്തനത്തേയും, അതിൻറെ പ്രവർത്തകരായ സിപിഎം നേതാക്കളെയും പൊതുസമൂഹത്തിൽ താഴ്ത്തി കെട്ടുകയാണ് ചില മാധ്യമ വാർത്തയുടെ ലക്ഷ്യമെന്നും സി.വി. വർഗീസ് പറഞ്ഞു.
കൂടാതെ ഹോട്ടൽ മുൻപ് കമ്പനി ആയി പ്രവർത്തിച്ചത് അന്നത്തെ സഹകരണ നിയമ പ്രകാരം മറ്റ് ബിസിനസുകൾ ആരംഭിയ്ക്കാൻ അനുമതി ഇല്ലാത്തതിനാലാണ്. നിലവിൽ സാഹചര്യം മാറിയതിനാൽ ഉടമസ്ഥ അവകാശം ബാങ്കിന് കീഴിലേയ്ക് മാറ്റിയതെന്ന് ജില്ലാ സെക്രട്ടറിയെറ്റംഗം കെ.വി ശശി പറഞ്ഞു പാർട്ടി അംഗൾ എടുത്ത വായ്പ തിരിച്ചയ്ക്കാൻ നിർദേശിച്ചെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് പാർട്ടി പ്രതികരിച്ചു.