Share this Article
image
പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും
A case of rape of a Scheduled Caste girl; The accused was sentenced to life imprisonment and a fine of Rs one and half lakh

പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ  വടക്കേക്കാട് വൈലത്തൂർ ഞമനേങ്ങാട് സ്വദേശി   പ്രസാദിനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്..

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ്‌  ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.  പോക്സോ നിയമ പ്രകാരം 10  വർഷം തടവും 50,000 രൂപയും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വർഷം തടവും 50,000 രൂപയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്ന് ഒരു ലക്ഷം അതിജീവിതയ്ക്ക് നൽകുവാനുമാണ് പൂർണ വിധി.

2013ൽ അതിജീവിത എട്ടാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് പീഡനം നടന്നത്. അതിജീവിത സ്കൂൾ വിട്ടു വരുമ്പോൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ഈ കേസ് കോടതിയിൽ വിചാരണയിൽ വന്ന സമയത്ത്  കൂടുതൽ അന്വേഷണം നടത്തി കൂടുതൽ തെളിവുകളും ശേഖരിച്ചതിനുശേഷം 2023ലാണ് വിചാരണ നടത്തിയത്.

ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ.ജി സുരേഷാണ്    അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർഅഡ്വ. കെ.എസ് ബിനോയ്, അഡ്വ. രഞ്ജിക കെ ചന്ദ്രൻ, അഡ്വ. കെ. എൻ അശ്വതി എന്നിവർ ഹാജരായി. പ്രോസിക്യൂഷന് സഹായികളായി സിപിഒ മാരായ സുജിത്ത്, രതീഷ്, ജി.എ.എസ്.ഐ എം ഗീത എന്നിവരും  പ്രവർത്തിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories