കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെൺകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം. സംസ്ഥാനത്ത് ഇന്ന് അപകടത്തിൽ നാല് പേരാണ് മരിച്ചത്.