Share this Article
പെരുമ്പടപ്പില്‍ വീടിന് തീപിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന 3 പേര്‍ മരിച്ചു
House caught fire

മലപ്പുറം പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായരുന്ന മൂന്നുപേര്‍ മരിച്ചു .സരസ്വതി, മണികണ്ഠന്‍, റീന, എന്നിവരാണ് മരിച്ചത് . സ്വയം ജീവനടുക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചതാകാമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. 

പൊന്നാനിക്ക് അടുത്ത് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുറങ്ങിലാണ് വീടിന് തീപിടിച്ച് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories