കൊച്ചിയില്‍ കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടാഞ്ചേരി കോടതിയിലാണ് ഇയാളെ ഹാജരാക്കുക. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 12000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്.