Share this Article
image
ഇടുക്കി പീരുമേട് ജനവാസ മേഖലയില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടത്തി
A tiger's footprints were found in Peerumedu residential area of ​​Idukki

ഇടുക്കി പീരുമേട് ബീവറേജസ് ഷോപ്പിനു സമീപത്തുള്ള ജനവാസ മേഖലയില്‍ പുലി എത്തി.വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പീരുമേട് നിവാസികൾ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയായി വന്യജീവി ആക്രമണം മാറി കഴിഞ്ഞു. 

 പുലിയുടെ കാൽപാടുകൾ വിവിധയിടങ്ങളിൽ നിന്നായി കണ്ടത്തി.  സാഹചര്യ തെളിവുകൾ പരിശോധിച്ച ശേഷം, മേഖലയിൽ എത്തിയത് പുലിയാണ് എന്ന് സ്ഥിരീകരിച്ചു. 

പീരുമേട് തോട്ടാ പുരയ്ക്ക് സമീപം ജനവാസമേഖലയിൽ എത്തിയ പുലി പ്രദേശവാസിയുടെ വളർത്തു നായയെ ആക്രമിച്ച് കൊലപ്പെടുത്തി.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ പീരുമേട് ടൗണിൽ എത്തി വീട്ടിലേക്ക് തിരികെ മടങ്ങുന്ന സമയത്ത് പ്രദേശവാസികൾ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് സമീപത്തുവച്ച് പുലിയെ നേരിൽ കണ്ടിരുന്നു.

ഈ വിവരം വനം വകുപ്പ് അധികൃതർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടൻ തന്നെ മേഖലയിൽ ക്യാമറ സ്ഥാപിക്കാനുള്ള നടപടിയിലാണ് വനം വകുപ്പ് .നിലവിൽ പീരുമേട്ടിലെ വിവിധ ജനവാസ മേഖലകളിൽ ആന, പുലി,കരടി, കാട്ടുപോത്ത് തുടങ്ങിയ  വന്യ ജീവികളുടെ സന്നിദ്ധ്യം ഉണ്ട് . 

സ്കൂൾ,വിവിധ സർക്കാർ സ്ഥാപന ങ്ങൾ, നിരവധി കുടുംബങ്ങൾ അടക്കമുള്ള മേഖലയിലാണ് വന്യമൃഗ സാന്നിദ്ധ്യം ഉള്ളത്. നേരം ഇരുട്ടിയാൽ  വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിൽ.കഴിഞ്ഞ രാത്രി പീരുമേട് ടൗണിൽ ജനവാസ മേഖലയിൽ പുലയെത്തി.

രാത്രി പുലിയുടേത് എന്ന് തോന്നിക്കുന്ന ശബദം  കേട്ട ഉടൻ തന്നെ  പരിസരത്ത് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും ഒന്നിനെയും കണ്ടത്താനായില്ല. തുടർന്ന് രാവിലെ വിവരം വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ആർ ആർ ടി സംഘം , മുറിഞ്ഞപുഴ ഫോറസ്റ്റ്  ഉദ്യോഗസ്ഥർ, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories