Share this Article
image
മുഴുവന്‍ വില്ലേജുകളും സമ്പൂര്‍ണ്ണമായി സ്മാര്‍ട്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം; കെ രാജന്‍
 K. Rajan

സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും സമ്പൂര്‍ണ്ണമായി സ്മാര്‍ട്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍.

ഇടുക്കി മൂന്നാര്‍ സ്മാര്‍ട്ട് വില്ലേജോഫീസിനായുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

520 വില്ലേജോഫീസുകള്‍ ഇതുവരെ സംസ്ഥാനത്ത് സ്മാര്‍ട്ടായി മാറിയെന്നും 26 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണത്തിന് തറക്കല്ലിടുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിലേക്കടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൂന്നാര്‍ ഉള്‍പ്പെടെ 26 വില്ലേജുകള്‍ കൂടി സ്മാര്‍ട്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി സ്മാര്‍ട്ട് വില്ലേജോഫീസുകള്‍ക്കായി വേണ്ടുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ, കുഞ്ചിത്തണ്ണി, തൊടുപുഴയിലെ മണക്കാട്, ഉടുമ്പഞ്ചോലയിലെ ചക്കുപള്ളം, പീരുമേട്ടിലെ കുമളി എന്നീ  വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ആവുക. 

സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും സമ്പൂര്‍ണ്ണമായി സ്മാര്‍ട്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

മൂന്നാര്‍ സ്മാര്‍ട്ട് വില്ലേജോഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിക്കുകയും ചടങ്ങില്‍ ഭദ്രദീപം തെളിയിച്ച് ശീലഫലകം ഉത്ഘാടനം  ചെയ്തു.

മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് അംഗം. ഭവ്യ കണ്ണൻ.പഞ്ചായത്ത് പ്രസിഡറൻ്റ് ദീപാ രാജ്കുമാർ,വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ.സി.പി.എം എരിയാ സെകട്ടറി കെ.കെവിജയൻ,ദേവികുളം താഹസിൽഭാർ സജിവ് ആർ. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories