Share this Article
image
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍
Defendant

വിദേശ ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പ്.ആലപ്പുഴ സ്വദേശി നെടുങ്കണ്ടത്ത് അറസ്റ്റിൽ .സിംഗപ്പൂരിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച പണം തട്ടിയ കേസിൽ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുൺ മണിയനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്

ഇടുക്കി നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശി തോമസ്കുട്ടിക്ക് സിംഗപ്പൂര് ജോലി വാഗ്ദാനം ചെയ്ത് 4.5 ലക്ഷം രൂപ തട്ടിയെടുത്തന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ  സമാനരീതിയിൽ തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായാണ് പരാതിക്കാർ ആരോപിക്കുന്നത്.

സമാന കേസിൽ  ഇയാളെ ഒരാഴ്ച മുമ്പേ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോമസുകുട്ടിയുടെ പരാതിയിൽ നെടുംകണ്ടംപൊലീസ് എസ്ഐ  ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി മറ്റൊരു സ്റ്റേഷനിൽ പിടിയിലായതായി വിവരം ലഭിച്ചത്.

ഇതിനെ തുടർന്ന് ഇയാളെ   കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പീരുമേട് സബ്ജയിലിലേക്ക് മാറ്റി. സമാനമായ തട്ടിപ്പ് നടത്തിയതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.  ഇടുക്കി ജില്ലയിലെ തങ്കമണി, ഇടുക്കി,  ഊന്നുകല്ല് സ്റ്റേഷനുകളിലും ഇയാൾക്കതിരെ തട്ടിപ്പുനടത്തിയതിനു പരാതികൾ ഉണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories