Share this Article
image
സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അണികള്‍ക്ക് തുള്ളല്‍; 'തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്നത് നാട്ടില്‍ ചെലവാകുമോ'; വിമര്‍ശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
വെബ് ടീം
3 hours 45 Minutes Ago
1 min read
cm on sadhikhali

കൊല്ലം: സാദിഖലി തങ്ങള്‍ സ്വീകരിച്ചത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് നാട്ടില്‍ ചെലവാകുമോ എന്ന് ചോദിച്ച മുഖ്യമന്ത്രി, താന്‍ പറഞ്ഞത് മുസ്ലിം ലീഗ് അധ്യക്ഷന് എതിരെ ആണെന്നും പറഞ്ഞു.

സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലീഗ് അണികള്‍ക്ക് തുള്ളല്‍. സന്ദീപ് വാരിയറെ പാണക്കാട്ട് എത്തിച്ചത് ലീഗ് അണികളെ ശാന്തരാക്കാനാണ്. പണ്ട് ഒറ്റപ്പാലം തെരഞ്ഞെടുപ്പ് കാലത്ത് പാണക്കാട് തങ്ങള്‍ അവിടെയെത്തി. അന്ന് ഒറ്റ മനുഷ്യനും തങ്ങളെ തിരിഞ്ഞു നോക്കിയില്ല. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസിനെ തുണച്ചതായിരുന്നു കാരണം. ഇത് മുന്‍നിര്‍ത്തിയാണ് താന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ പറഞ്ഞത്. ഇതിന് മുന്‍പ് ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ടോ?. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണ്. തീവ്രവാദ സ്വഭാവമുള്ള ഭാഷയുമായി ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇപ്പോഴത്തെ പാണക്കാട് തങ്ങളെ കുറിച്ച് ഒരു വാചകം ഞാന്‍ പറഞ്ഞു. ലീഗിന്റെ ചില ആളുകള്‍ എന്തൊരു ഉറഞ്ഞ് തുള്ളലാണ്. പാണക്കാട് തങ്ങളെ കുറിച്ച് പറയാന്‍ പാടില്ല പോലും... പാണക്കാട് കുറേ തങ്ങള്‍മാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് മുസ്ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്. സാദിഖലി തങ്ങള്‍ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടും ഇതുപോലുള്ള സമീപനം സ്വീകരിച്ചിട്ടുണ്ടോ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതില്‍ സാദിഖലി തങ്ങള്‍ക്ക് പങ്കില്ലേ... ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ട കാര്യമാണോ അത്..' മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories