Share this Article
Union Budget
കാസര്‍കോട് കുമ്പളയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയില്‍
Abu Bakar Siddique arrested with prohibited tobacco products in Kasaragod Kumbala

കാസര്‍കോട് കുമ്പളയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ്  പോലീസിന്റെ പിടിയിലായി. കാറില്‍ 12 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍,  ഇതിന് 5 ലക്ഷം രൂപ വില വരും.

കാസര്‍ഗോഡിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനാണ്  ഉത്പന്നങ്ങള്‍  എത്തിച്ചത്. സിദ്ദിഖ്  രണ്ടാം തവണയാണ് പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയിലാവുന്നത്..കഴിഞ്ഞ ഏപ്രിലില്‍ മൂന്നുലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories