ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ ഹരിത കർമ്മശേഖരിച്ചമാലിന്യ നീക്കം നിലച്ചു.വിട്ടുകളിൽ നിന്ന് ശേഖരിച്ച ടെൺ കണക്കിന് മാലിന്യങ്ങൾ ആണ് പഞ്ചായത്ത് ബസ്റ്റാഡ് പരിസരത്ത് കൂട്ടി ഇട്ടിരിക്കുന്നത്. ഇത് പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിച്ച ടെൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കഞ്ഞി ക്കുഴി പഞ്ചായത്ത് പൊതു ശൗചാലയത്തിന് ചുറ്റും സൂക്ഷിച്ചിരിക്കുന്നത്.ഇതു മുലം പൊതുജനങ്ങൾക്ക് ശൗചാലയത്തിലെയ്ക്ക് കടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.മാലിന്യം നീക്കം ചെയ്യെണ്ട സർക്കാർ എജൻസി ആയ ക്ലീൻ കേരള മാലിന്യം നിക്കം ചെയ്യാത്തത് ആണ് ഈ ദുരവസ്ഥക്ക് കാരാണം '.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം ചാക്കിൽ കെട്ടി കൂട്ടി ഇട്ടിരിക്കുകയാണ്.പഞ്ചായത്ത് അധികാരികൾ നിരവധിതവണ മാലിന്യം നിക്കം ചെയ്യണം എന്ന് എജൻസിയെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തരമായ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശേഖരിച്ച് കൂട്ടി ഇട്ടിരിക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.