അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ കാട്ടാനയിറങ്ങി. മിനര്‍വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാകൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആന ഇറങ്ങിയത്. പുലര്‍ച്ചെ എത്തിയ ആനയെ തുരത്താന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും ശ്രമിച്ചെങ്കിലും ആന മടങ്ങിയില്ല. നാട്ടുകാര്‍ വനം വകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. സാധാരണ ഈ പ്രദേശത്തിറങ്ങുന്ന ആന അധികനേരം തങ്ങാതെ കാട്ടിലേക്ക് മടങ്ങാറുണ്ട്.