Share this Article
image
ഗോകുലം ഗോപാലന് കേരളത്തിൻ്റെ സ്നേഹാദരവ്
Kerala's love for Gokulam Gopalan

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും കലാ-സാംസ്കാരിക - സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായ ഗോകുലം ഗോപാലന് കേരളത്തിൻ്റെ സ്നേഹാദരവ്. കോഴിക്കോട് സംഘടിപ്പിച്ച സുകൃതപഥം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗോകുലം ഗോപാലനെ ആദരിച്ചു. നാടിൻ്റെ മനസ്സറിയുന്ന നന്മയുള്ള മനുഷ്യനാണ് ഗോകുലം ഗോപാലൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളിക്ക് വ്യവസായരംഗത്തും സിനിമാരംഗത്തും സാമൂഹ്യരംഗത്തും നിരവധി സംഭാവനകൾ നൽകിയ ഗോകുലം ഗോപാലൻ 80ന്റെ നിറവിലാണ്. അതിനിടെയാണ് അദ്ദേഹത്തിന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ സ്മൃതി പഥം എന്ന പേരിൽ ആദരവൊരുക്കിയത്.

കേവലം ലാഭം ഉണ്ടാക്കാനുള്ള ഉപാധി എന്നതിനപ്പുറം മറ്റുള്ളവരെ സംരക്ഷിക്കാനുള്ള ഉപാധി കൂടിയാണ് ഗോകുലം ഗോപാലന് ബിസിനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ബാധിതർക്ക് 25 വീടുകൾ പ്രഖ്യാപിച്ച ആ വലിയ മനസ്സ് തന്നെയാണ് അദ്ദേഹത്തിൻ്റെ വലിയ  പ്രത്യേകത എന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗോകുലം ഗോപാലന് ആദരപത്രം സമർപ്പിച്ചു. കഠിനാധ്വാനം, സമർപ്പണ മനോഭാവം, വിനയം എന്നിവ സമന്വയിച്ച വ്യക്തിത്വമാണ് ഗോകുലം ഗോപാലനെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അടക്കമുള്ള പ്രമുഖ സംബന്ധിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഗോകുലം ഗോപാലൻ കേരളത്തിൻ്റെ ആദരവ് ഏറ്റുവാങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories