Share this Article
ഇടുക്കി ജില്ലാ പൊലീസ് സ്പോര്‍ട്സ് മീറ്റ് നെടുങ്കണ്ടം സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടന്നു
police sports meet


ഇടുക്കി ജില്ലാ പൊലീസ് സ്പോര്‍ട്സ് മീറ്റ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടന്നു. ജില്ലയില്‍ ആദ്യമായാണ് പോലീസ് സേനയുടെ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായി നടത്തിയ മീറ്റില്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മീറ്റിന്റെ ഭാഗമായുള്ള ഫുട്ബോള്‍, വോളിബോള്‍, കബഡി, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസ് മത്സരങ്ങള്‍ തൊടുപുഴയില്‍ നടന്നിരുന്നു. നെടുങ്കണ്ടത്ത് അത്‌ലറ്റിക്‌സ്‌ മത്സരങ്ങളും വടംവലി, പഞ്ചഗുസ്തി മത്സരങ്ങളുമാണ് നടന്നത്. കട്ടപ്പന, ഇടുക്കി, മൂന്നാര്‍, പീരുമേട്, തൊടുപുഴ എന്നീ സബ് ഡിവിഷനുകളില്‍ നിന്നും എ.ആര്‍ ക്യാമ്പില്‍ നിന്നുമായി 206 പോലീസ് ഉദ്യോഗസ്ഥരാണ് മീറ്റില്‍ പങ്കെടുത്തത്. മീറ്റിന് മുന്നോടിയായി വിവിധ സബ് ഡിവിഷനുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് നടന്നു. മാര്‍ച്ച് പാസ്റ്റിന് ഇടുക്കി എസ്.പി ടി.കെ വിഷ്ണുപ്രതീപ് ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് ദീപശിഖാ പ്രയാണവും പതാക ഉയര്‍ത്തലും നടന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories