റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ ഇരവിപുരം പൊലീസ് പിടികൂടി. തിരുവന്തപുരം പാങ്ങോട് സ്വദേശി ഷഹീന്‍ ജമാലിനെയാണ് എയര്‍പോര്‍ട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
ഏരൂര്‍ സ്വദേശി ആകാശില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടുകയായിരുന്നു. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി വിസാ തട്ടിപ്പുകേസുകളുണ്ട്.