Share this Article
മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റു 2 വാഹനങ്ങളില്‍ ഇടിച്ച് അപകടം
car driven by serial actress collided

പത്തനംതിട്ട എംസി റോഡില്‍ മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 

നടി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയതോടെ കസെടുത്ത് ജാമ്യത്തില്‍ വിട്ടു. നടി ഓടിച്ചിരുന്ന വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ നടിയുടെ കാറിന്റെ മുന്‍ ഭാഗം ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories