Share this Article
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റില്ലാതെ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; ഉടമയെ കണ്ടെത്തി, വാഹനം പിടിച്ചെടുക്കുമെന്ന് എംവിഡി
വെബ് ടീം
posted on 08-07-2024
1 min read
akash-tillankeris-jeep-ride-

കണ്ണൂര്‍: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട്‌ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റുചെയ്താണ് ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ച ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പിടിച്ചെടുക്കും. വാഹന ഉടമയെ മോട്ടോർ  വാഹന വകുപ്പ് കണ്ടെത്തി.


വയനാട് പനമരം ടൗണില്‍ ആയിരുന്നു ജീപ്പ് സവാരി. മാസ് ബിജിഎം ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories