Share this Article
സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
The young man died after being stabbed by his brother

കണ്ണൂർ പടിയൂർ ചാളംവയല്‍ കോളനിയില്‍ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത് 

 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സഹോദരൻ സജീവന്റെ കുത്തേറ്റാണ് പരേതനായ രാജപ്പൻ വസുമതി ദമ്പതികളുടെ  മകൻ രാജീവൻ കൊല്ലപ്പെട്ടത്.തർക്കത്തിൽ ഏർപ്പെട്ട ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു. ഇതിനു മുന്നേയും ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. 

കുത്തെറ്റ രാജീവനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ്  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരിക്കൂർ പോലീസ് സംഭവസ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിനുശേഷം പ്രതി സജീവൻ ഒളിവിലാണ് .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories