മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ വനിതാ ജീവനക്കാര്‍ക്കുനേരെ യുവാവ് അപമര്യാദയായി പെരുമാറിയെന്ന് പരാതി.സംഭവത്തില്‍ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.വിഷയം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒന്നാം വാര്‍ഡായ കോഴിയിളക്കുടിയില്‍ എന്‍ സി ഡി ക്യാമ്പ് നടത്തുന്നതിന് പഞ്ചായത്തിന്റെ വാഹനത്തില്‍ പോയ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരോട് യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയും പഞ്ചായത്ത് വാഹനത്തില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ആരോഗ്യ പ്രവര്‍ത്തകരായ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ആള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പരാതി നല്‍കിയിട്ടുള്ളത്. വിഷയം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.