Share this Article
ചാവക്കാട് സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ
Defendants

തൃശ്ശൂർ ചാവക്കാട് സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന വയോധികയുടെ  മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ  പിടിയിൽ.. തമിഴ്നാട്  തൂത്തുക്കുടി സ്വദേശികളായ കല്യാണി , കണ്മണി എന്നിവരാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്.

ചാവക്കാട് - പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തല സ്വദേശിയായ 67കാരിയുടെ മാലയാണ് പ്രതികൾ പൊട്ടിക്കാൻ ശ്രമിച്ചത്.

ചാവക്കാട് ബസ് സ്റ്റാന്റിൽ നിന്നും കോട്ടപ്പുറത്തുളള  വീട്ടിലേക്ക്  പോകവേ മുല്ലത്തറയിൽ വെച്ചാണ് യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

യുവതികളുടെ ശ്രമം മനസ്സിലാക്കിയ  വയോധിക ബഹളം വെച്ചതോടെ ഇരുവരും  ബസ്സിൽ നിന്നും ചാടി ഇറങ്ങി. ഉടൻ   സ്ഥലത്തെത്തിയ ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ മനോജും സംഘവും  സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

ഇരുവരും ഇത്തരത്തിൽ ബസ്സിൽ യാത്ര ചെയ്ത് സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.

ഇരുവരും സമാന രീതിയിലുള്ള 50 ഓളം കേസുകളിൽ പ്രതികളാണെന്ന്  പോലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories