കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഐഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ആർഎസ്എസ് വിരുദ്ധ നിലപാടാണ് സിപിഐഎം എന്നും സ്വീകരിച്ചിട്ടുളളത്. ആർ എസ് എസ് ആക്രമണങ്ങളിൽ 200 ലേറെ സഖാക്കളെ സിപിഐഎമ്മിനു നഷ്ടമായിട്ടുണ്ട്.ചില കോൺഗ്രസ് നേതാക്കളാണ് സിപിഐഎമ്മിനെതിരെ പ്രചരണം അഴിച്ചുവിടുന്നത്. തൃശ്ശൂരിൽ ബിജെപി വിജയിച്ചതിലെ ഉത്തരവാദിത്തത്തിൽ നിന്നും തടിയൂരാനുളള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്ന് വന്ന വിവാദങ്ങളെന്നും റിയാസ് ആരോപിച്ചു
അനാവശ്യ വിവാദത്തിലൂടെ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും രാഷ്ട്രീയമായി തന്നെ നേരിടും. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ഉദ്യോഗസ്ഥന്‍ വേണ്ടപ്പോള്‍ മറുപടി നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.