കാലാവര്‍ഷമെത്തിയതോടെ ഹൈറേഞ്ചിലെ മലനിരകള്‍ക്കിടയിലും തേയിലത്തോട്ടങ്ങള്‍ക്കിടയിലും കോടമഞ്ഞും മഴയും കാറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി രമണീയ കാഴ്ചകളുമാണ് എങ്ങും. വേനല്‍ച്ചൂടിന്റെ പൊള്ളലിനു ശേഷം കോടമഞ്ഞിന്റെ പുതപ്പിലൊളിക്കാനും പ്രകൃതിയുടെ മായാജാലങ്ങള്‍ തൊട്ടറിയുവാനായും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. എത്തുന്നത്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തെല്ലു മറയൊരുക്കി കാഴ്ചമറച്ചാണ് കോടമഞ്ഞിന്റെ സഞ്ചാരം.