Share this Article
ചികിത്സാപിഴവെന്ന് പരാതി, യുവാവിന്റെ മ‍ൃതദേഹം ഒരു വർഷത്തിന് ശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു
വെബ് ടീം
posted on 24-09-2024
1 min read
WILSON

കൊച്ചി: അമ്മയുടെ പരാതിയെ തുടർന്ന് യുവാവിന്റെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ആകും പോസ്റ്റ്മോർട്ടം ചെയ്യുക.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവാണ് മകൻ്റെ മരണത്തിന് കാരണമെന്നായിരുന്നു അമ്മയുടെ പരാതി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories