നാട്ടിലിറങ്ങുന്ന കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ ഇടുക്കി മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ റെഡി.സ്കൂൾ സോഷ്ൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മറ്റപ്പള്ളി സ്വദേശിയായ കുഞ്ഞുമോനാണ് വിദ്യാർത്ഥികൾക്ക് മുളത്തോക്ക് പരിശീലനം നൽകിയത് .
നാലു മുട്ടോടുകൂടിയ മുളയും കുറച്ചു തുണിയും മണ്ണെണ്ണയും ലൈറ്ററുമുണ്ടങ്കിൽ ഉഗ്രശബ്ദത്തോടെയുള്ള തീ തുപ്പുന്ന തീപടക്കം തയ്യാറാക്കാം .കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ആർക്കും അപകടരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതും ഈ മുളന്തോക്കിന്റെ പ്രത്യേകതയാണ് .
അറുപതു വർഷങ്ങൾക്ക് മുൻപ് കുഞ്ഞുമോന്റെ പിതാവിൽ നിന്നും സിദ്ധിച്ചതാണ് ഈ വിദ്യയെന്ന് കുഞ്ഞുമോൻ പറയുന്നു .അക്കാലത്ത് കാട്ടിൽ നിന്നും കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഓടിക്കുന്നതിനായി ഈ വിദ്യ ഉപയോഗിച്ചിരുന്നു .
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി രൂക്ഷമായി ശല്യം ചെയ്യുന്ന ഇക്കാലത്ത് അവയ്ക്കു ദേഹോദ്രപമേൽക്കാതെ വിരട്ടിയോടിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നതിനാലാണ് ഇത്തരം പരിശീലനം നൽകുന്നതെന്ന് സ്കൂൾ കോ ഓർഡിനേറ്റർ ലിൻസി ജോർജ് പറയുന്നു .
കൂടാതെ ക്രിസ്തുമസ്, വിഷു ,ദീപാവലി ന്യുഇയർ ,തിരുനാളുകൾ ,ഉത്സവങ്ങൾ തുടങ്ങിയ ആഘോഷങ്ങളുംഅപകടരഹിതമായി അവിസ്മരണീയമാക്കാനും ഈ ഉപകരണത്തിന് കഴിയും . തൊഴിൽ പരിശീലനങ്ങളടക്കം മുപ്പതിൽ പരം പരിശീലനങ്ങളാണ് സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.