Share this Article
പന്തീരാങ്കാവ് പീഡന കേസിലെ പ്രതി രാഹുലിനും പരാതിക്കാരിക്കും കൗണ്‍സിലിങ്ങിന്കോടതി നിര്‍ദ്ദേശം നല്‍കി
 Rahul and the complainant

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹാജരായി. രാഹുലിനും പരാതിക്കാരിക്കും കൗണ്‍സിലിംഗ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

കൗണ്‍സലിംഗിന് ശേഷം ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കും.ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് നിലപാടെന്ന് കോടതി വ്യക്തമാക്കി .

രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണ്, എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  രാഹുല്‍ നല്‍കിയ ഹര്‍ജിയില്‍  ഇരുവരും ഹാജരാകാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories