Share this Article
പടന്നയിലും പീലിക്കോടും പുലിയുടെ സാന്നിധ്യം
Leopard Spotted in Padanna

കാസർഗോഡ് പടന്നയിലും പീലിക്കോടും പുലിയുടെ സാന്നിധ്യം നാട്ടുകാരെ പരിഭ്രാന്തരാക്കുന്നു.  സ്ഥലത്തെത്തിയ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു. പുലിയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പിലിക്കോട് മാങ്കടത്ത് കോവലിൽ  തൊഴിലുറപ്പ് തൊഴിലാളികളാണ് പുലിയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  ഫയർഫോഴ്സ് എത്തി പ്രദേശത്തെ വ്യാപകമായ തിരച്ചിൽ നടത്തി. പരിശോധനയിൽ കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. 

പടന്നയിലും പുലിയെ കണ്ടതായി വിവരമുണ്ടായിരുന്നു. രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോയവരാണ് പടന്ന റഹ്മാനിയ മദ്രസ പഴയ കെട്ടിടത്തിനു സമീപം കുറ്റിക്കാട്ടിൽ പുലിയെ കണ്ടതായി അറിയിച്ചത്. ഇവിടെ നിന്നും പുലി ഓടിമറയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും വനം വകുപ്പിന് ലഭിച്ചു . 
 
കാൽപ്പാടുകൾ പുലിയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ പനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പയ്യന്നൂർ രാമന്തളി, മാതമംഗലം തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories