Share this Article
image
പട്ടാമ്പിയില്‍ നിയന്ത്രണംവിട്ട ലോറി മറ്റൊരു ലോറിയില്‍ കൂട്ടിയിടിച്ചു; CCTV ദൃശ്യങ്ങള്‍ പുറത്ത്
lorry collided with another lorry

പാലക്കാട് പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയില്‍ കൂട്ടിയിടിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. തലനാരിടയ്ക്കാണ് കാല്‍നടയാത്രക്കാര്‍ രക്ഷപ്പെട്ടത്.

പട്ടാമ്പി പെരിന്തല്‍മണ്ണ പാതയില്‍ ലോറിക്ക് പിറകില്‍ മറ്റൊരു ലോറി ഇടിച്ച് അപകടം.  വിളയൂര്‍ പുളിഞ്ചോട് സ്റ്റോപ്പിലായിരുന്നു അപകടം.  ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതോടെ പിറകില്‍ വന്ന ലോറി അതിന് പിന്നിലായി നിര്‍ത്തി, അതിന് പിറകില്‍ വന്ന ലോറിക്ക് വേഗത്തില്‍ ബ്രൈക് പിടിക്കാന്‍ കഴിയാതെ വന്നതോടെയാണ് മുമ്പിലുള്ള ലോറിയുമായി കൂട്ടിമുട്ടിയത്. 

എറണാംകുളത്ത് നിന്നും മഞ്ചേരിയിലേക്ക് ഇറച്ചി അവശിഷ്ടങ്ങളുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട്  മറ്റൊരു ലോറിയുടെ പുറകില്‍ കൂട്ടിയിടിച്ചത്. തുടര്‍ന്ന് ബസ്സിന്റെ പിറകിലും ഇടിച്ചു. തല്‍സമയം നിരവധി കാല്‍നടയാത്രക്കാര്‍ ഉണ്ടായിരുന്നു അപകട സ്ഥലത്ത്. അത്ഭുതകരമായാണ്  ഇവര്‍ രക്ഷപ്പെട്ടത്.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories